NEWS
ഹോട്ടൽ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കി പൾസർ സുനി
24/02/2025 09:46 AM IST
nila

കൊച്ചി: ഹോട്ടൽ ജീവനക്കാർക്കുനേരേ കൊലവിളിയുമായി നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയെന്ന് ആരോപിച്ചാണ് പൾസർ സുനി ജീവനക്കാരെ അസഭ്യം പറയുകയും ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കൊല്ലുമെന്ന് സുനി ഭീഷണി മുഴക്കിയത്.
സംഭവത്തിൽ കുറുപ്പുപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











